ഫ്രഞ്ച് ഓപ്പൺ നദാൽ, ജോക്കോ ക്വർട്ടറിൽ

- Advertisement -

ഫ്രഞ്ച് ഓപ്പണിൽ പുരുഷ വിഭാഗത്തിൽ മുൻനിര താരങ്ങൾക്ക് വിജയം. ക്ലേ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ സഹതാരമായ അഗൂതിനെ നിഷ്പ്രയാസം മറികടന്നപ്പോൾ ജോക്കോവിച്ച് സ്‌പെയിനിന്റെ വിനോലാസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് ക്വർട്ടറിലേക്ക് മുന്നേറി.

നാട്ടുകാരനായ മോൺഫിസ് ഫ്രാൻസിന്റെ തന്നെ ഗാസ്‌കെയെ തോൽപ്പിച്ച് നാലാം റൗണ്ടിൽ പ്രവേശിച്ചു. സ്റ്റാൻ വാവ്‌റിങ്കയാണ്‌ പ്രീക്വർട്ടറിൽ മോൺഫിസിന്റെ എതിരാളി. ക്ലേ സീസണിൽ നദാലിനെ തളച്ച ഏക താരമായ ഡൊമനിക് തിമും ക്വർട്ടറിൽ കടന്നിട്ടുണ്ട്. അതെ സമയം കാനഡയുടെ റയോനിച്ച് പ്രീക്വർട്ടറിൽ പുറത്തായി. ജപ്പാന്റെ നിഷിക്കോരി അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ കൊറിയയുടെ ചങ്ങിനെതിരെ ജയിച്ച് നാലാം റൗണ്ടിൽ പ്രവേശിച്ചു. സ്‌പെയിനിന്റെ വേർദാസ്‌കോയാണ് നിഷിക്കോരിയുടെ പ്രീക്വർട്ടർ എതിരാളി.

വനിതകളിൽ നിലവിലെ ചാമ്പ്യൻ മുഗുരുസ പുറത്തായതാണ് കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ അട്ടിമറി. ഫ്രാൻസിന്റെ മ്ലെഡനോവിച്ചാണ് മൂന്ന് സെറ്റുകളിൽ നിലവിലെ ചാമ്പ്യനെ പുറത്താക്കിയത്. സെറീനയുടെ മൂത്ത സഹോദരി വീനസ് വില്യംസും ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു വീനസിന്റെ തോൽവി. പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ സഖ്യവും മിക്സഡ് ഡബിൾസിൽ സാനിയ സഖ്യവും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement