ഏകപക്ഷീയ വിജയവുമായി നദാൽ മുന്നോട്ട്, ഒപ്പം ഒരു ചരിത്രവും

Img 20220523 215045

നദാലിന്റെ തട്ടകമായ റോളണ്ട് ഗാരോസിൽ ഏകപക്ഷീയ വിജയവുമായി നദാൽ മുന്നോട്ടേക്ക്. ആദ്യ റൗണ്ടിൽ ഓസ്ട്രേലിയൻ താരം ജോർദൻ തോംസണെ ആണ് നദാൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ ആയിരുന്നു നദാലിന്റെ വിജയം. 6-2, 6-2, 6-2 എന്നായിരുന്നു സ്കോർ. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണ് നദാൽ ഇത്തവണ ലക്ഷ്യമിടുന്നത്.

ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ 106ആം വിജയമാണിത്. ഒരു ഗ്രാൻഡ്സ്ലാമിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന താരമായാണ് നദാൽ ഈ ജയത്തോടെ മാറിയത്. വിംബിൾഡണിൽ ഫെഡററിന്റെ 105 വിജയങ്ങൾ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

Previous articleവനിത ടി20 ചലഞ്ചിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സൂപ്പര്‍നോവാസ്, 163 റൺസിന് ഓള്‍ഔട്ട്
Next article“റയൽ മാഡ്രിഡിലേക്ക് ഭാവിയിൽ പോകുമോ എന്ന് പറയാനാകില്ല, മൂന്ന് വർഷം കഴിഞ്ഞ് എവിടെയാകും എന്ന് അറിയില്ല” – എമ്പപ്പെ