Site icon Fanport

മെർട്ടൻസിനെ അട്ടിമറിച്ചു കരോളിൻ ഗാർസിയ നാലാം റൗണ്ടിൽ, ബെർട്ടൻസും അവസാന പതിനാറിൽ

ഫ്രഞ്ച് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പതിനാറാം സീഡ് ബെൽജിയം താരം എൽസി മെർട്ടൻസിനെ അട്ടിമറിച്ചു ഫ്രഞ്ച് താരം കരോളിൻ ഗാർസിയ. ആദ്യ സെറ്റിൽ തീർത്തും കളിമറന്ന 45 റാങ്കുകാരി ആയ ഗാർസിയ ആദ്യ സെറ്റ് 6-1 നു നഷ്ടമായ ശേഷം ആണ് മത്സരത്തിൽ ജയം കണ്ടത്. രണ്ടാം സെറ്റിൽ 2 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗാർസിയ ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും 6-4 നു സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഫ്രഞ്ച് താരം 7-5 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. മത്സരത്തിൽ ആറു തവണ ഏസുകൾ ഉതിർത്ത ഗാർസിയ 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.

കത്രീന സിനിയകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത അഞ്ചാം സീഡ് കിക്കി ബെർട്ടൻസും ഫ്രഞ്ച് ഓപ്പൺ അവസാന പതിനാറിൽ എത്തി. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത ബെർട്ടൻസ് 6-2, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. അതേസമയം 20 സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയെ സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസിയാൻ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-1 നു നേടിയ ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ മത്സരം സ്വന്തമാക്കാൻ അവസരം കിട്ടിയ ശേഷം ആണ് സക്കാരി തോൽവി വഴങ്ങിയത്. എതിരാളിയെ 9 തവണ ബ്രൈക്ക് ചെയ്‌തെങ്കിലും 6-3 നു മൂന്നാം സെറ്റ് കൈവിട്ട സക്കാരി മത്സരം അടിയറവ് പറയുക ആയിരുന്നു. സെറ്റാന പിരങ്കോവയെ 5-7, 6-4, 6-3 എന്ന സ്കോറിന് തോൽപ്പിച്ച ബാർബോറ ക്രജികോവയും ഫ്രഞ്ച് ഓപ്പൺ അവസാന പതിനാറിൽ എത്തി.

Exit mobile version