കാത്തിരിപ്പിന് വിരാമം: ഹാലെപ്പിന് ഫ്രഞ്ച് ഓപ്പൺ

- Advertisement -

മൂന്ന് ഗ്രാൻഡ്സ്ലാം ഫൈനലുകളിലെ തോൽവികൾക്ക് ശേഷം റുമാനിയയുടെ സിമോണ ഹാലെപ്പ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ടു. അമേരിക്കയുടെ സ്റ്റീഫൻസിനെ കടുത്തൊരു പോരാട്ടത്തിൽ തോൽപിച്ചാണ് ഒന്നാം നമ്പർ താരവും, ഒന്നാം സീഡുമായ ഹാലെപ് കിരീടം ചൂടിയത്. ഇതിന് മുൻപ് രണ്ട് തവണ കളിച്ച ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിലും സിമോണ തോറ്റിരുന്നു.

ആദ്യ സെറ്റ് നഷ്ടമായപ്പോൾ വീണ്ടുമൊരു ഫൈനൽ പരാജയം മണത്തിരുന്നു എങ്കിലും രണ്ടാം സെറ്റിലും അവസാന സെറ്റിലും ഒന്നാം നമ്പർ താരത്തിന് ചേർന്ന കളി പുറത്തെടുത്ത സിമോണ സെറ്റും, ചാമ്പ്യൻഷിപ്പും സ്വന്തമാക്കുകയായിരുന്നു. സ്‌കോർ 3-6, 6-4, 6-1.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement