ഫ്രഞ്ച് ഓപ്പണിൽ രണ്ടാം സീഡ് കരോളിന പ്ലിസ്കോവ രണ്ടാം റൗണ്ടിൽ പുറത്ത്

20201002 084823
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിൽ വമ്പൻ അട്ടിമറിയും ആയി മുൻ ജേതാവ് ജെലെന ഓസ്റ്റപെങ്കോ. 2017 ൽ സീഡ് ചെയ്യാതെ വന്നു കിരീടം നേടി ഞെട്ടിച്ച ഓസ്റ്റപെങ്കോ ഇത്തവണ രണ്ടാം സീഡ് കരോളിന പ്ലിസ്കോവയെ അട്ടിമറിച്ചു ആണ് ടെന്നീസ് ലോകത്തെ ഞെട്ടിച്ചത്. 6-4, 6-2 എന്ന നേരിട്ടുള്ള സ്കോറിന് പ്ലിസ്കോവയെ വീഴ്‌ത്തിയ ഓസ്റ്റപെങ്കോ മത്സരത്തിൽ ആധിപത്യം പുലർത്തി. 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഓസ്റ്റപെങ്കോ സർവീസിലും മികവ് പുലർത്തി. സീഡ് ചെയ്യാതെ വീണ്ടുമൊരിക്കൽ കിരീടം ലക്ഷ്യം വച്ച് പാരീസിൽ കുതിപ്പ് നടത്താൻ ആവും ഓസ്റ്റപെങ്കോ ശ്രമിക്കുക.

ഇറ്റാലിയൻ താരം ജാസ്മിൻ പൊളിനിയെ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാൻ ക്വിറ്റോവക്ക് ആയി. 13 സീഡ് പെട്ര മാർട്ടിച്ച്, 14 സീഡ് എലീന റൈബകിന എന്നിവരും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മൂന്നു സെറ്റ് പോരാട്ടം ജയിച്ച് ആയിരുന്നു ഇരുതാരങ്ങളും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.

Advertisement