റോളണ്ട് ഗാരോസിലെ നൂറാം മത്സരത്തിൽ ജയം കണ്ട് നദാൽ സെമിഫൈനലിലേക്ക്

20201007 050535
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ പതിമൂന്നാം കിരീടം ലക്ഷ്യമിട്ട് രണ്ടാം സീഡ് റാഫേൽ നദാൽ സെമിഫൈനലിലേക്ക്. യുവ ഇറ്റാലിയൻ താരം യാനിക് സിന്നറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നദാൽ സെമിയിലേക്ക് മുന്നേറിയത്. റോളണ്ട് ഗാരോസിൽ തന്റെ നൂറാം മത്സരം കളിച്ച നദാൽ 98 മത്തെ ജയം കുറിച്ചു. ആദ്യ സെറ്റിൽ സിന്നറിൽ നിന്നു മികച്ച പോരാട്ടം ആണ് നദാൽ നേരിട്ടത്. എന്നാൽ ടൈബ്രേക്കറിലൂടെ നദാൽ സെറ്റ് കയ്യിലാക്കി മത്സരത്തിൽ ആധിപത്യം നേടി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് നദാൽ സിന്നറെ ബ്രൈക്ക് ചെയ്തത്.

രണ്ടാം സെറ്റ് മുതൽ മത്സരത്തിൽ കൂടുതൽ ആധിപത്യം നേടിയ നദാൽ സെറ്റ് 6-4 നേടി മത്സരം കയ്യെത്തും ദൂരെയാക്കി. മൂന്നാം സെറ്റ് 6-1 നു അനായാസം കയ്യിലാക്കിയ നദാൽ സെമിഫൈനൽ ഉറപ്പിച്ചു. നന്നായി കളിച്ചു എങ്കിലും ചില പിഴവുകൾ ആണ് സിന്നറിന് വിനയായത്. കളിച്ച 12 സെമിഫൈനലുകളും 12 ഫൈനലുകളും ജയിച്ച ചരിത്രം ആണ് ഫ്രഞ്ച് ഓപ്പണിൽ നദാലിന് ഉള്ളത്. സെമിയിൽ റോമിൽ നദാലിനെ അട്ടിമറിച്ച അർജന്റീനയുടെ 12 സീഡ് ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് നദാലിന്റെ എതിരാളി.

Advertisement