ഡെൽപോട്രോ, നദാൽ ക്വാർട്ടറിൽ

- Advertisement -

ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ, അർജന്റീനയുടെ ഉയരക്കാരൻ ഡെൽപോട്രോ, അർജന്റീനയുടെ തന്നെ ഷ്വാർട്സ്മാൻ, ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് എന്നിവർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ട് ഉയരം കൂടിയവർ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ അമേരിക്കയുടെ ജോൺ ഇസ്‌നറെ കടുത്ത പോരാട്ടത്തിൽ തോൽപ്പിച്ചാണ് ഡെൽപോട്രോ ക്വാർട്ടർ ഉറപ്പിച്ചത്. സ്‌കോർ 6-4,6-4,6-4. ഒന്നാം സീഡ് നദാലിന് അവസാന സെറ്റിൽ ഒഴികെ കാര്യമായ വെല്ലുവിളി ഉയർത്താൻ സീഡ് ചെയ്യപ്പെടാത്ത മാർട്ടെറർക്ക് കഴിഞ്ഞില്ലെന്ന് വേണം പറയാൻ.

എന്നാൽ ആറാം സീഡ് കെവിൻ ആൻഡേഴ്‌സനുമായുള്ള പോരാട്ടത്തിൽ ആദ്യ രണ്ടു സൈറ്റുകളും നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഷ്വാർട്സ്മാന്റെ നാടകീയമായ തിരിച്ചു വരവ്. സ്‌കോർ 1-6,2-6,7-5,7-6,6-2. മൂന്നാം സീഡ് സിലിച്ച് ആദ്യ രണ്ടു സൈറ്റുകളും നേടി അനായാസം വിജയിക്കുമെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും ഇറ്റലിയുടെ ഫോഗ്നിനി അടുത്ത രണ്ട7 സെറ്റുകളും നേടിയതോടെ ഒരു അട്ടിമറി മണത്തെങ്കിലും കാര്യമായ പരിക്കൊന്നും കൂടാതെ സിലിച്ചും അവസാന എട്ടിൽ ഇടം നേടി.

വനിതകളിൽ നിലവിലെ ഒന്നാം സീഡ് ഹാലെപ്, മുൻ ഒന്നാം നമ്പർ കെർബർ എന്നിവർ അനായാസം ജയിച്ചു കയറിയപ്പോൾ സെറീന വില്ല്യംസ് പരിക്ക് മൂലം ഒരു ഗെയിം പോലും കളിയ്ക്കാതെ പിന്മാറിയത് ഷറപ്പോവയുടെ ക്വാർട്ടർ പ്രവേശനം എളുപ്പമാക്കി. മഴമൂലം ഇന്നേക്ക് മാറ്റിവച്ച മത്സരത്തിൽ രണ്ടാം സീഡ് വോസ്‌നിയാക്കിയെ അട്ടിമറിച്ച് കസറ്റ്ക്കിന ക്വാർട്ടറിൽ ഇടം നേടി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷ രോഹൻ ബൊപ്പണ്ണ സഖ്യം നാളെ ക്വാർട്ടർ ഫൈനൽ മത്സരത്തിനായി ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement