ഫ്രഞ്ച് ഓപ്പൺ അവസാന പതിനാറിലേക്ക് മുന്നേറി സ്റ്റിസ്റ്റിപാസ്,ദിമിത്രോവ് എന്നിവർ ബരേറ്റിനി പുറത്ത്

20201004 015113
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ മൂന്നാം റൗണ്ടിലും തന്റെ മികച്ച പ്രകടനം തുടർന്നു ഗ്രീക്ക് താരം അഞ്ചാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. അൽജാസ് ബെദെനയെ 6-1, 6-2, 6-1 എന്ന സ്കോറിന് ആണ് ഗ്രീക്ക് താരം തകർത്തത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത സ്റ്റിസ്റ്റിപാസ് 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനിയെ സീഡ് ചെയ്യാത്ത ജർമ്മൻ താരം ഡാനിയേൽ ആൾട്ടമെയർ അട്ടിമറിച്ചു. 4 തവണ മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയ ബരേറ്റിനി 6-2, 7-6, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് തോൽവി വഴങ്ങിയത്.

മൂന്നാം റൗണ്ട് മത്സരത്തിനു ഇടയിൽ സ്പാനിഷ് താരം റോബർട്ടോ കാർബലിസ് പരിക്കേറ്റു പിന്മാറിയതോടെ 18 സീഡ് ഗ്രിഗോർ ദിമിത്രോവും നാലാം റൗണ്ടിലേക്ക് മുന്നേറി. 20 സീഡ് ആയ ക്രിസ്റ്റ്യൻ ഗാരിനെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്ന 15 സീഡ് റഷ്യൻ താരം കാരൻ ഖാചനോവ് നാലാം റൗണ്ടിലേക്ക് മുന്നേറി. 6-2, 3-6, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ മൂന്നാം റൗണ്ട് ജയം. ബ്രസീലിയൻ താരം തിയാഗോയെ 7-5, 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തകർത്തു മാർട്ടൻ ഫുസ്കോവിക്സും നാലാം റൗണ്ടിലേക്ക് മുന്നേറി.

Advertisement