മൂന്നാം റൗണ്ടിലേക്ക് മുന്നേറി സ്വിറ്റോലീനയും ബെർട്ടൻസും, അസരങ്ക രണ്ടാം റൗണ്ടിൽ പുറത്ത്

20201001 015357
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിൽ ജയവുമായ
മൂന്നാം സീഡ് ഉക്രൈൻ താരം എലീന സ്വിറ്റോലീന. റെനാറ്റ സറാസുയെ മൂന്നു സെറ്റ് മത്സരത്തിൽ ആണ് സ്വിറ്റോലീന മറികടന്നത്. 6-3 നു ആദ്യ സെറ്റ് നേടിയ ഉക്രൈൻ താരം പക്ഷെ രണ്ടാം സെറ്റിൽ 6-0 നു നാണം കെട്ടു. എന്നാൽ മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന സ്വിറ്റോലീന 6-2 നു അവസാന സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 5 തവണ ബ്രൈക്ക് വഴങ്ങിയ സ്വിറ്റോലീന എതിരാളിയെ 6 തവണയാണ് ബ്രൈക്ക് ചെയ്തത്. മാച്ച് പോയിന്റ് രക്ഷപ്പെടുത്തിയാണ് അഞ്ചാം സീഡ് ആയ കിക്കി ബെർട്ടൻസ് ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.

സീഡ് ചെയ്യാത്ത സാറ ഇറാനിക്ക് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ബെർട്ടൻസ് രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം നേരിട്ട ബെർട്ടൻസ് ഒരു ഘട്ടത്തിൽ മത്സരം കൈവിടും എന്നു തോന്നി എന്നാൽ മാച്ച് പോയിന്റ് രക്ഷിച്ചു ബ്രൈക്ക് തിരിച്ചു പിടിച്ച ബെർട്ടൻസ് മൂന്നാം സെറ്റ് 9-7 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. അതേസമയം സീഡ് ചെയ്യാത്ത സെർബിയൻ താരം അന്ന കരോളിനക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പത്താം സീഡ് വിക്ടോറിയ അസരങ്ക തോൽവി വഴങ്ങിയത്. കഴിഞ്ഞ മാസം യു.എസ് ഓപ്പൺ ഫൈനൽ കളിച്ച അസരങ്ക പക്ഷെ പാരീസിൽ കളി മറന്നു. 4 തവണ അസരങ്കയെ ബ്രൈക്ക് ചെയ്ത സെർബിയൻ താരം 6-2, 6-2 എന്ന സ്കോറിന് ആണ് അട്ടിമറി ജയം കണ്ടത്.

Advertisement