
ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിനില്ല. മിയാമി മാസ്റ്റേഴ്സിൽ രണ്ടാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ റോജർ ഫെഡറർക്ക് ഇന്ന് ഇറങ്ങുന്ന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഓസ്ട്രേലിയയുടെ കോക്കിനാക്കിസ് ആണ് ഫെഡററെ 3 സെറ്റുകളിൽ അട്ടിമറിച്ചത്. ക്ലേ കോർട്ട് പൂർണമായും ഈ സീസണിൽ ഒഴിവാക്കാൻ ആണ് റോജർ ഫെഡററുടെ തീരുമാനം. മെയ് 27 നു ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണും ഫെഡറർ ഇറങ്ങില്ലെന്നു ഉറപ്പായി. തുടർച്ചയായ രണ്ടാം സീസണിലാണ് ഫെഡറർ ഫ്രഞ്ച് ഓപ്പൺ ഒഴിവാക്കുന്നത്.
18 വർഷത്തെ കരിയറിൽ റാങ്കിങ്ങിൽ ഇത്രയും താഴെയുള്ള കളിക്കാരനോട് ഫെഡറർ തോൽക്കുന്നത് ആദ്യമാണ്. ആറ് ദിവസത്തിനിടയിലെ രണ്ടാം തോൽവിയായിരുന്നു ഫെഡറർ ഏറ്റു വാങ്ങിയത്. 2017 ൽ ഇന്ത്യൻ വെൽസും മിയാമിയും സ്വന്തമാക്കിയ ഫെഡറർ ക്ലെയ് കോർട്ട് ഒഴിവാക്കി ജൂൺ പകുതിയോടടുത്ത് സ്റ്റട്ട്ഗാർട്ടിലെ ഗ്രാസ് കോർട്ടിലായിരുന്നു തിരിച്ചെത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial