ഡൊമിനിക് തിം ഫൈനലിൽ

- Advertisement -

ഓസ്ട്രിയയുടെ കളിമൺ കോർട്ട് സ്പെഷ്യലിസ്റ്റ് ഡൊമിനിക് തിം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. ഇറ്റലിയുടെ സീഡില്ലാതാരം മാർക്കോ ചെച്ചിനേറ്റിയെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് തിം കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ ഇടം നേടിയത്. സ്‌കോർ 7-5, 7-6, 6-1.

നേരത്തേ ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ നദാലിനെ അട്ടിമറിച്ച് മാഡ്രിഡ് മാസ്റ്റേഴ്സ് ഫൈനലിൽ തിം ഇടം നേടിയിരുന്നെങ്കിലും ഫൈനലിൽ സ്വരേവിനോട് തോൽക്കാനായിരുന്നു വിധി. ഈ സീസണിലും കഴിഞ്ഞ സീസണിലും കളിമൺ കോർട്ടിലെ ചക്രവർത്തിയെ തോൽപ്പിച്ച ഏക താരവും തിം ആയതിനാൽ തന്നെ ഡെൽപോട്രോ×നദാൽ സെമി ഫൈനലിൽ നദാൽ ജയിച്ചാൽ ഫൈനൽ കാണികൾക്ക് വിരുന്നാകും എന്നുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement