ദ്യോക്കോവിച്ച് പുറത്ത്, നദാൽ സെമിയിൽ

- Advertisement -

നിലവിലെ ചാമ്പ്യൻ നോവാക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഡൊമിനിക് തീം ആണ്  ദ്യോക്കോവിച്ചിനെ  നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ  7-6 ( 7-5) 6-3 6-0. ദ്യോക്കോവിച്ചിനെതിരെ  ആറാം സീഡുകാരനായ ഡൊമിനിക് തീമിന്റെ ആദ്യ വിജയമാണ്. സെമിയിൽ തീം നദാലിനെ നേരിടും.

2010നു ശേഷം ആദ്യമായാണ് ദ്യോക്കോവിച്ച് സെമി കാണാതെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താവുന്നത്.  ഡൊമിനിക് തീമിന്റെ ശക്തിക്കു മുൻപിൽ ദ്യോക്കോവിച്ചിന് മറുപടി ഉണ്ടായിരുന്നില്ല. മൂന്നാമത്തെ സെറ്റിൽ ഒരു ഗെയിം പോലും നേടാതെയാണ് ദ്യോക്കോവിച്ച് അടിയറവ് പറഞ്ഞത്.

പത്താം കിരീടം ലക്ഷ്യമാക്കി ഫ്രഞ്ച് ഓപ്പണിനു ഇറങ്ങിയ നദാലിന് വിജയം. നാലാം സീഡുകാരനായ റഫേൽ നദാൽ സ്പാനിഷ് താരം പാബ്ലോ കരനോ ബുസ്റ്റ പരിക്ക് മൂലം മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് സെമിയിൽ എത്തിയത്. നദാൽ മത്സരം നിർത്തുമ്പോൾ 6-2 2-0 എന്ന നിലയിൽ മുന്നിലായിരുന്നു . ഒരു ഗ്രാൻഡ് സ്ളാമിൽ 10 തവണ സെമിയിൽ എത്തുന്ന അഞ്ചാമത്തെ താരമാണ് നദാൽ.  കഴിഞ്ഞ 9 തവണ ക്വാർട്ടർ വിജയിച്ചപ്പോഴെല്ലാം നദാൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായിട്ടാണ് തിരിച്ച് വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement