12 മതും ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ-ഫൈനലിൽ കടന്ന് റെക്കോർഡിട്ട് ജോക്കോവിച്ച്

- Advertisement -

ഫ്രഞ്ച് ഓപ്പണിൽ റെക്കോർഡിട്ട് നൊവാക് ജോക്കോവിച്ച്. ഇത് പന്ത്രണ്ടാം തവണയാണ് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ-ഫൈനലിൽ ജോക്കോവിച്ച് കടക്കുന്നത്. 12 തവണ ഗ്രാൻഡ് സ്ലാം നേടിയ താരം തന്റെ കരിയറിലെ 40 ആം മേജർ ക്വാർട്ടർ-ഫൈനലിലാണ് കടക്കുന്നത്. 20 സീഡായ ജോക്കോവിച്ച് സ്പാനിഷ് താരം ഫെർണാണ്ടോ വെർഡസ്കോയെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ കടന്നത്.

സ്‌കോർ: 6-3, 6-4, 6-2 

ക്ലേ കോർട്ടിലെ നൊവാക് ജോക്കോവിച്ചിന്റെ ഇരുന്നൂറാം വിജയമായിരുന്നു ഇത്. നാലാം സീഡ് ഗ്രിഗോര്‍ ദിമിത്രോവിനെ മൂന്നാം റൗണ്ടിൽ പരാജയപ്പെടുത്തിയായിരുന്നു ഫെർണാണ്ടോ വെർഡസ്കോ ജോക്കോവിച്ചിനെതിരെ ഇറങ്ങിയത്. ലോക റാങ്കിങ്ങിൽ 72 മതുള്ള ഇറ്റലിയുടെ മാർക്കോ സെച്ചിനാറ്റോയോടാണ് ജോക്കോവിച്ചിന്റെ സെമി ബർത്തതിനായുള്ള പോരാട്ടം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement