ജോക്കോവിച്ച് മുന്നോട്ട്

- Advertisement -

പഴയ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനകൾ നൽകി നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഭാവിയിലെ നദാൽ എന്ന വിശേഷണമുള്ള സ്‌പെയിനിന്റെ യുവതാരം മുനാറിനെതിരെയായിരുന്നു ജോക്കോവിച്ചിന്റെ വിജയം. സ്‌പെയിനിന്റെ തന്നെ ബാപ്റ്റിസ്റ്റ അഗൂതാണ് ജോക്കോവിച്ചിന്റെ അടുത്ത റൗണ്ടിലെ എതിരാളി.

കാഞ്ചനോവ്, നിഷിക്കോരി, മോൺഫിസ് എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. വനിതകളുടെ സിംഗിൾസിൽ രണ്ടാം സീഡ് വോസ്‌നിയാക്കി, ഒന്നാം സീഡ് ഹാലെപ്, ക്വിവിറ്റോവ, മാഡിസൺ കീസ് എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷന്മാരുടെ ഡബിൾസിൽ ഇന്ത്യൻ ജോഡികളായ ബാംബ്രി ശരൺ സഖ്യം ഇന്ത്യയുടെ പുരവ് രാജ അടങ്ങിയ മാർട്ടിൻ-രാജ സഖ്യത്തെ തോൽപ്പിച്ച് മുന്നേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement