ഒമ്പതാം സീഡ് കോന്റയെ ആദ്യ റൗണ്ടിൽ അട്ടിമറിച്ച് 16 കാരി കൊക്കോ ഗോഫ്‌

Cocogauff
- Advertisement -

ടെന്നീസ് ലോകത്തെ വീണ്ടും ഞെട്ടിച്ച് കൊക്കോ ഗോഫ്‌. ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ ആദ്യമായി ഇറങ്ങിയ 16 കാരിയായ അമേരിക്കൻ താരം ആദ്യ റൗണ്ടിൽ തന്നെ 2019 ലെ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റും ഒമ്പതാം സീഡുമായ യോഹാന കോന്റയെ അട്ടിമറിച്ചു. 12 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഗോഫ്‌ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് ബ്രിട്ടീഷ് താരത്തെ ബ്രൈക്ക് ചെയ്തത്. മത്സരത്തിൽ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഗോഫ്‌ ജയം കണ്ടത്. ടൂർണമെന്റിൽ ഇനിയും ഞെട്ടലുകൾ നൽകാൻ ആവും ഗോഫ്‌ തുടർന്നും ശ്രമിക്കുക.

Johannakonta

സീഡ് ചെയ്യാത്ത ക്രിസ്റ്റ്യൻ ഫ്ലിപ്കെൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആണ് 23 സീഡ് ആയ യൂലിയ പുറ്റിന്റ്സേവയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിയെ ആറു തവണ ബ്രൈക്ക് ചെയ്ത യൂലിയ എതിരാളിക്ക് 3 പോയിന്റുകൾ മാത്രമേ നൽകിയുള്ളൂ. സ്‌കോർ : 6-1, 6-2. അതേസമയം 24 സീഡ് ഉക്രൈൻ താരം ഡയാനയെ സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം ദാരിയ ഗാവ്റിലോവ അട്ടിമറിച്ചു. 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയൻ താരത്തിന്റെ ജയം.

Advertisement