ബാംബ്രി പുറത്ത്, ബൊപ്പണ്ണ രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പൺ സിംഗിൾസിലെ ഇന്ത്യൻ പ്രതീക്ഷയ്ക്ക് അവസാനമിട്ടുകൊണ്ട് യുക്കി ബാംബ്രി ആദ്യ റൗണ്ടിൽ പുറത്തായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു താരത്തിന്റെ തോൽവി. ഡബിൾസിൽ ഇന്ത്യയുടെ ബൊപ്പണ്ണ അടങ്ങിയ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സാനിയ മിർസ കളിക്കാതിരിക്കുന്നത് കാരണം ഫ്രഞ്ച് ഓപ്പണിൽ അവശേഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷയാണ് ബൊപ്പണ്ണ. കഴിഞ്ഞ തവണ ഇവിടെ മിക്സഡ് ഡബിൾസ് ചാമ്പ്യനും കൂടിയാണ് രോഹൻ ബൊപ്പണ്ണ.

പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ, ഡെൽപോട്രോ, സ്റ്റക്കോവ്സ്കി, സ്വരേവ്, സിലിച്ച്‌, ആൻഡേഴ്‌സൺ മുതലായ പ്രമുഖർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. വനിതകളിൽ അമ്മയായ ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തിയ സെറീന വില്ല്യംസ് ജയത്തോടെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പ്ലിസ്‌കോവയ്‌ക്കെതിരെ ആയിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം. മുഗുരുസ, ഷറപ്പോവ മുതലായ പ്രമുഖരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടെസ്റ്റില്‍ ടോസ് തുടരണം: ഐസിസി ക്രിക്കറ്റ് കമ്മിറ്റി
Next articleപോർട്ടോ റൈറ്റ് ബാക്ക് യൂണൈറ്റഡിലേക്ക് ?