പത്ത് മണിക്കൂർ ഡ്രൈവ്, വിജയത്തോടെ രണ്ടാം റൗണ്ടിൽ

- Advertisement -

ഫ്രഞ്ച് ഓപ്പണിൺ ടെന്നീസിന്റെ ക്വാളിഫൈയിങ് റൗണ്ടിൽ തോറ്റ് താമസ സ്ഥലമായ ബാഴ്‌സലോണയ്ക്ക് തിരികെ പോയ അർജന്റീനയുടെ മാർക്കോ ട്രങ്കലെറ്റി പത്ത് മണിക്കൂർ ഡ്രൈവ് ചെയ്ത് ജയിച്ച് കയറിയത് ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക്, അതും ഓസ്‌ട്രേലിയയുടെ ബർണാഡ് ടോമിച്ചിനെതിരെ. പ്രൈസ് മണിയായി പോക്കറ്റിലാക്കിയതോ 69000 പൗണ്ടും !

ഓസ്‌ട്രേലിയയുടെ നിക്ക് കൈരഗൂയിസ് എൽബോ ഇഞ്ച്വറിയെ തുടർന്ന് പിന്മാറിയതിനാലാണ് മാർക്കോയ്ക്ക് നറുക്ക് വീണത്. 650 മൈലുകൾ അപ്പുറത്ത് നിന്ന് കുളിച്ചോണ്ടിരുന്ന മുത്തശ്ശിയേയും, അനിയനേയും, അമ്മയേയും കൂട്ടി പത്ത് മണിക്കൂർ ഡ്രൈവ് ചെയ്ത ക്ഷീണത്തിൽ നാല് സെറ്റുകൾ കളിച്ച് ഈ 190 റാങ്കുകാരൻ നേടിയതോ ഉജ്ജ്വലമായ വിജയവും.

ബാഴ്‌സലോണയിൽ താമസിക്കുന്ന മകനെ കാണാനെത്തിയ മുത്തശ്ശിയും, അനിയനും, അമ്മയും ഒരു കാർ വാടയ്‌ക്കെടുത്തത് സ്‌പെയിൻ ചുറ്റി കാണാൻ വേണ്ടിയായിരുന്നു പക്ഷേ എത്തിപെട്ടത് ഫ്രഞ്ച് തലസ്ഥാനത്തും. ക്വാളിഫയിങ് റൗണ്ടിൽ പുറത്തായ ആരും പാരീസിൽ ഉണ്ടായിരുന്നില്ല. ആദ്യമായി എത്തി ഹാജർ രേഖപ്പെടുത്തിയത് പത്ത് മണിക്കൂർ വണ്ടിയോടിച്ച് എത്തിയ മാർക്കോ ആയിരുന്നു. ഓരോ രണ്ടു മണിക്കൂറിലും കാപ്പി കുടിയ്ക്കാൻ നിർത്തിയിരുന്നു എന്നും അനിയനാണ് പകുതിയിൽ കൂടുതൽ സമയം വാഹനമോടിച്ചത് എന്നാണ് മാർക്കോ പറയുന്നത്. കളിക്കാൻ മനസ്സ് കൊണ്ട് സജ്ജമായിരുന്നെന്നും ശരീരം കൊണ്ട് അത്രത്രമാത്രം സാധ്യമാണ് എന്നതിനെ കുറിച്ച് ഒരു രൂപവും ഉണ്ടായിരുന്നില്ലെന്നും മാർക്കോയുടെ വാക്കുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement