ആദ്യ സെറ്റ് നഷ്ട്ടപെട്ടതിനു ശേഷം ജയിച്ച് കയറി മുറെ

- Advertisement -

ലോക ഒന്നാം നമ്പർ തരാം ആന്റി  മുറെ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ മൂന്നാം റൗണ്ടിൽ.  ആദ്യ സെറ്റ് നഷ്ട്ടമായതിനു ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയാണ് ലോക ഒന്നാം നമ്പർ താരം സീഡ് ചെയ്യപ്പെടാത്ത സ്ലൊവാക്യക്കാരൻ മാർട്ടിൻ ക്ളിസനെ പരാജയപ്പെടുത്തിയത്.  സ്കോർ 6-7(3-7) 6-2 6-2 7-6(7-3).

മൂന്നര മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിലാണ് റാങ്കിങ്ങിൽ 50 ആം സ്ഥാനത്തുള്ള മാർട്ടിൻ ക്ളിസനെ മുറെ മറികടന്നത്. മൂന്നാം റൗണ്ടിൽ അർജന്റീന താരം ജുവാൻ മാർട്ടിൻ ഡെൽ പോർട്ടോയാണ് മുറെയുടെ എതിരാളി. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മുറെക്കു പറ്റിയില്ലെങ്കിലും മത്സരം പുരോഗമിക്കും തോറും ഫോമിലേക്കുയർന്നു.

Advertisement