നാലാം സീഡ് ഗ്രിഗോര്‍ ദിമിത്രോവ് പുറത്ത്

- Advertisement -

ഫ്രഞ്ച് ഓപ്പണിൽ നിന്നും നാലാം സീഡ് ഗ്രിഗോര്‍ ദിമിത്രോവ് പുറത്ത്. ക്ലേ കോർട്ട് എക്സ്പെർട്ട് ഫെർണാണ്ടോ വെർഡസ്കോയോട് പരാജയപ്പെട്ടാണ് ദിമിത്രോവ് ഫ്രഞ്ച് ഓപ്പണിൽ നിന്നും പുറത്ത് പോയത്. രണ്ടു മണിക്കൂറും 24 മിനുട്ടും നീണ്ടു നിന്ന മത്സരത്തിലാണ് ലോക മുപ്പത്തിയഞ്ചാം നമ്പർ താരം ദിമിത്രോവിനെ അട്ടിമറിച്ചത്.  സ്കോര്‍: 7-6, 6-2, 6-4

കഴിഞ്ഞ വർഷാവസാനത്തെ എടിപി ടൂർ ഫൈനൽസ് കിരീടം ഗ്രിഗോർ ദിമിത്രോവ് സ്വന്തമാക്കിയിരുന്നു . ബെൽജിയത്തിന്റെ ഡേവിഡ് ഗോഫനെതിരെയായിരുന്നു ദിമിത്രോവിന്റെ വിജയം. 1998 സ്പെയിൻകാരനായ അലക്‌സ് കൊറീജക്ക് ശേഷം അരങ്ങേറ്റത്തിൽ തന്നെ ടൂർ ഫൈനലിൽ വിജയിക്കുന്ന താരമായി ദിമിത്രോവ് മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement