Local Sports News in Malayalam

നദാലിനൊപ്പം കളിയ്ക്കണമെന്ന് ഫെഡറർ

സെപ്റ്റംബർ മാസം മുതൽ എല്ലാവർഷവും നടക്കാൻ പോകുന്ന ലേവർ കപ്പിൽ നദാലിനൊപ്പം മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച്‌ ഫെഡറർ. പ്രാഗിൽ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ഫെഡറർ. ഒളിമ്പിക്സ്‌ നടക്കുന്ന വർഷങ്ങളിലൊഴികെ എല്ലാ കൊല്ലവും സെപ്റ്റംബർ മാസം ലേവർ കപ്പ്‌ അരങ്ങേറും.

വിഖ്യാത ടെന്നീസ് താരം റോഡ്‌ ലേവറോടുള്ള ബഹുമാന സൂചകമായാണ്‌ ടൂർണ്ണമെന്റിന്‌ ആ പേര്‌ നൽകിയത്‌. രണ്ട്‌ ടീമുകളായും മത്സരങ്ങൾ നടക്കുക. വിംബിൾഡണിന്‌ ശേഷമുള്ള സീഡിംഗ്‌ കണക്കിലെടുത്ത്‌ നാല്‌ പേരും ടീമിന്റെ ക്യാപ്റ്റന്മാർ നിർദ്ദേശിക്കുന്ന രണ്ട്‌ പേരുമാണ്‌ മത്സരത്തിനിറങ്ങുക. ഇതുകൊണ്ടാണ്‌ നദാലുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ടെന്ന് ഫെഡറർ പറഞ്ഞത്‌.

You might also like