മോണ്ട്രിയൽ മാസ്റ്റേഴ്സ് : ഫെഡറർ ഫൈനലിൽ

റോബിൻ ഹാസേക്കെതിരെ നേരിട്ടുള്ള സെറ്റുകളിൽ വിജയിച്ച് റോജർ ഫെഡറർ മോണ്ട്രിയൽ മാസ്റ്റേഴ്സിന്റെ ഫൈനലിൽ പ്രവേശിച്ചു. 6-3, 7-6 എന്ന സ്കോറിനായിരുന്നു ഡച്ച് താരത്തിനെതിരെ ഫെഡററുടെ വിജയം. ഫൈനലിൽ ഫെഡറർ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവിനെ നേരിടും. ടൂർണമെന്റിലുടനീളം നദാൽ ഉൾപ്പടെയുള്ള പ്രമുഖരെ അട്ടിമറിച്ചെത്തിയ കാനഡയുടെ യുവതാരം ഡെന്നിസ് ഷാപലോവിനെ തോൽപ്പിച്ചാണ് സ്വരേവ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോർ 6-4, 7-5.

പുരുഷന്മാരുടെ ഡബിൾസിൽ രാജീവ് റാം- ക്ളീസൻ സഖ്യത്തിനെതിരെ രണ്ട് മാച്ച് പോയിന്റുകളെ അതിജീവിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ അടങ്ങിയ ഡോഡിഗ് സഖ്യം ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ അവർ ഫ്രഞ്ച് ജോഡികളായ ഹെർബർട്ട്- മഹൂത് സഖ്യത്തെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial