ഇന്ത്യൻ വെൽസ് : ഫെഡറർ സെമിയിൽ

- Advertisement -

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഒന്നാം സീഡ് റോജർ ഫെഡറർ സെമിയിൽ പ്രവേശിച്ചു. സൗത്ത് കൊറിയയുടെ ചൊങ്ങിനെതിരെ 7-5, 6-1 എന്ന സ്കോറിനാണ് ഫെഡറർ വിജയം കണ്ടത്. ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടരാൻ കഴിഞ്ഞ കൊല്ലം ചാമ്പ്യൻ കൂടിയായ ഫെഡറർക്ക് സെമിയിൽ കടക്കേണ്ടത് അനിവാര്യമായിരുന്നു. ആദ്യ സെറ്റിൽ ദക്ഷിണ കൊറിയൻ താരത്തിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച ഫെഡറർ രണ്ടാം സെറ്റ് അനായാസം നേടി മത്സരം കൈപ്പിടിയിലാക്കി. സെമിയിൽ കോറിച്ചാണ് ഫെഡററുടെ എതിരാളി. ഏഴാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനെ 3 സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് കോറിച്ച് സെമിയിൽ കടന്നത്. സ്‌കോർ : 2-6, 6-4, 7-6.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ വീനസ് വില്ല്യംസ് സെമിയിൽ പ്രവേശിച്ചു. സ്‌പെയിനിന്റെ നുവരോക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വീനസിന്റെ വിജയം. മുൻ ഒന്നാം നമ്പർ താരം കെർബറെ അട്ടിമറിച്ച് കസട്കിന, ഒന്നാം സീഡ് ഹാലെപ്, ഒസാക്ക എന്നിവരും നേരത്തേ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement