ഒന്നാം സ്ഥാനം ഒരു ജയമകലെ

- Advertisement -

ക്ലേകോർട്ട് സീസൺ ഒഴിവാക്കി ഇഷ്ടപ്രതലമായ പുൽക്കോർട്ടിലേക്ക് മടങ്ങിയെത്തിയ സ്വിസ് ഇതിഹാസം റോജർ ഫെഡറർക്ക് ഒന്നാം സ്ഥാനം ഒരു വിജയമകലെ. ഇന്നലെ നടന്ന സ്‌റ്റുഡ്ഗർട്ട് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ പെല്ലയെ 6-4, 6-4 എന്നിങ്ങനെയുള്ള നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചതോടെയാണ് ഫെഡറർ ഒന്നാം സ്ഥാനത്തോട് അടുത്തത്.

ഇന്ന് നടക്കുന്ന സെമി ഫൈനലിൽ ഓസ്‌ട്രേലിയയുടെ നിക് കൈരഗൂയിസിനെ തോൽപിക്കാൻ കഴിഞ്ഞാൽ ഫെഡറർ നദാലിന്റെ കയ്യിൽ നിന്ന് ഒന്നാം സ്ഥാനം തിരികെ പിടിക്കും. എന്നാൽ നിക്കിനെ തോല്പിക്കുക എന്നത് അത്ര എളുപ്പമല്ല എന്നത് മത്സരം ആവേശകരമാക്കും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement