ഫെഡറർ, ജോക്കോവിച്ച് സെമിയിൽ

ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഹാലെ ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചു. സീഡില്ലാ താരം എബ്‌ഡനെയാണ് സ്വിസ് താരം കീഴടക്കിയത്. സ്‌കോർ 7-6,7-5. സെമിയിൽ സുഗീറ്റയെ കീഴടക്കി എത്തിയ കുഡ്ലയാണ് ഫെഡററുടെ എതിരാളി. ബെർണ കോറിച്ച്, നാലാം സീഡ് സ്‌പെയിനിന്റെ അഗൂത് എന്നിവരും ഹാലെ ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.

ക്വീൻസ് ഓപ്പണിൽ മിന്നുന്ന ഫോം തുടരുന്ന മുൻ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് മന്നാരിനോയെ തകർത്ത് സെമിയിൽ പ്രവേശിച്ചു. സ്‌കോർ 7-5, 6-1. ലോപ്പസിനെ തോൽപ്പിച്ച് നിക് കൈരൂയിസും, തിയാഫോയെ മറികടന്ന് ജെർമി ചാർഡിയും, സാം ക്യുറെയെ തകർത്ത് ഒന്നാം സീഡ് സിലിച്ചും സെമിയിൽ ഇടം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial