ഫെഡറർ 98*

- Advertisement -

പതിനൊന്ന് ആഴ്ചകളുടെ ഇടവേളക്ക് ശേഷം തിരികെ എത്തിയ ആദ്യ ടൂർണമെന്റായ സ്റ്റുഡ്ഗർട്ട് ഓപ്പൺ വിജയിച്ച് ഫെഡറർ കരിയറിലെ 98 കിരീടങ്ങൾ പൂർത്തിയാക്കി. ഇഷ്ടപ്രതലമായ പുൽകോർട്ടിൽ കാനഡയുടെ മിലോസ് റയോനിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് (സ്‌കോർ 6-4, 7-6) ഫെഡറർ സീസണിലെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

ഫൈനലുകളിൽ ഫെഡറർ അറുപത്തിയഞ്ചാമത് തവണയാണ് നേരിട്ടുള്ള സെറ്റുകളിൽ വിജയിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഹാലെ ഓപ്പണും, വിംബിൾഡൺ വിജയവും ഇപ്പോഴത്തെ വിജയവും കൂടെ പുൽകോർട്ടിൽ തോൽക്കാതെയുള്ള പതിനാറ് മാച്ചുകൾ പൂർത്തിയാക്കാനും ഇതോടെ ഫെഡറർക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement