തോൽവി : ഫെഡറർക്ക് ഒന്നാം സ്ഥാനം നഷ്ടമാകും

മിയാമി മാസ്റ്റേഴ്‌സിൽ രണ്ടാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ റോജർ ഫെഡറർക്ക് ഇന്ന് ഇറങ്ങുന്ന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമാകും. കഴിഞ്ഞ വർഷം സൺഷൈൻ ഡബിൾ തികച്ച ഫെഡറർ ഇക്കുറി ഡെൽപോട്രോയോട് ഇന്ത്യൻ വെൽസ് ഫൈനലിൽ തോറ്റെങ്കിലും ഒന്നാം റാങ്ക് നിലനിർത്തിയിരുന്നു. മിയാമിയിൽ മൂന്നാം റൗണ്ട് വിജയിച്ചിരുന്നെങ്കിൽ കുറച്ച് ആഴ്ചകൾ കൂടി ഫെഡറർക്ക് ഒന്നാം സ്ഥാനത്ത് തുടരാമായിരുന്നു.

ഓസ്‌ട്രേലിയയുടെ കോക്കിനാക്കിസ് ആണ് ഫെഡററെ 3 സെറ്റുകളിൽ അട്ടിമറിച്ചത്. 18 വർഷത്തെ കരിയറിൽ റാങ്കിങ്ങിൽ ഇത്രയും താഴെയുള്ള കളിക്കാരനോട് ഫെഡറർ തോൽക്കുന്നത് ആദ്യമാണ്. മുൻ ഒന്നാം നമ്പർ ജോക്കോവിച്ചും രണ്ടാം റൗണ്ടിൽ തോറ്റ് പുറത്ത് പോയിരുന്നു. അതേസമയം വേർദാസ്‌കോ, സിലിച്ച്, ദിമിത്രോവ്, ഡെൽപോട്രോ, ബെർഡിച്ച് മുതലായ പ്രമുഖർ വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമണ്ണൂത്തിയിൽ അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ
Next articleപരിക്ക്, ജോ ഗോമസ് ഇറ്റലിക്കെതിരെ കളിക്കില്ല