മാച്ച് പോയിന്റുകൾ അതിജീവിച്ച് ഫെഡറർ ക്വാർട്ടറിൽ

- Advertisement -

ഹാലെ ഓപ്പണിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ റോജർ ഫെഡറർ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം സ്ഥാനം നിലനിർത്താൻ ഹാലെ ഓപ്പൺ വിജയിക്കേണ്ടത് ആവശ്യമായിരിക്കെ ഫെഡറർ രണ്ട് മാച്ച് പോയിന്റുകൾ അതിജീവിച്ചാണ് ഫ്രാൻസിന്റെ പെയ്‌റെയെ തോൽപ്പിച്ച് ക്വാർട്ടറിൽ ഇടം നേടിയത്. സ്‌കോർ 6-3, 3-6,7-6. ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റ് ഡൊമിനിക് തിമിനെ അട്ടിമറച്ച് സുഗിറ്റയും, സ്പിഡയിനിന്റെ അഗൂതും, എബ്ഡനും, കോറിച്ചും, നിഷിക്കോരിയെ തോൽപ്പിച്ച് കാഞ്ചനോവും ക്വാർട്ടറിൽ ഇടം പിടിച്ചിട്ടുണ്ട്.

ക്വീൻസ് ടെന്നീസിൽ കെയ്ൽ എഡ്മണ്ടിനെ തോല്പിച്ച് നിക് കൈരൂയിസ്, റയോനിച്ച് പിന്മാറിയതിനെ തുടർന്ന് ലോപ്പസും ക്വാർട്ടറിൽ ഇടം നേടി. ദിമിത്രോവിനെ തകർത്ത് നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement