ഇന്ത്യൻ വെൽസിൽ ഫെഡറർ നദാൽ പോരാട്ടം

- Advertisement -

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് സീരീസിന്റെ നാലാം റൗണ്ടിൽ റാഫേൽ നദാലും റോജർ ഫെഡററും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ആരാധകർ കാത്തിരുന്ന പോരാട്ടം. മൂന്നാം റൗണ്ടിൽ നാട്ടുകാരനായ വേർദാസ്‌കോയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് നദാൽ നാലാം റൗണ്ടിൽ എത്തിയത്. മറുവശത്ത് രണ്ടു സീറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ട കടുത്തൊരു മത്സരത്തിൽ അമേരിക്കയുടെ ജോൺസണെ കീഴടക്കിയാണ് ഫെഡറർ ആരാധകർ കാത്തിരുന്ന മത്സരം സാധ്യമാക്കിയത്. ഓസ്‌ട്രേലിയൻ ഓപ്പണ് ശേഷം ആദ്യമായാണ് നദാലും ഫെഡററും നേർക്ക് നേർ വരുന്നത്. നേരത്തെ ലോക ഒന്നാം നമ്പർ സീഡ് ആന്റി മറെ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. രണ്ടാം സീഡ് ജോക്കോവിച്ച് മൂന്ന് സീറ്റുകൾ നീണ്ട പോരാട്ടത്തിൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയെ കീഴടക്കി നാലാം റൗണ്ടിൽ കടന്നു. മൂന്നാം സീഡ് വാവ്‌റിങ്ക, നാലാം സീഡ് ജപ്പാന്റെ നിഷിക്കോരി, ഡൊമിനിക് തീം, കൈറഗോണിസ്, മോൺഫിസ് തുടങ്ങിയ പ്രമുഖരും നാലാം റൗണ്ടിൽ കടന്നിട്ടുണ്ട്.

Advertisement