പരിക്ക് വിനയായി, ജ്യോക്കോവിക്കിനു സീസൺ നഷ്ടമാവും

- Advertisement -

മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിക്കിനു പരിക്ക് മൂലം 2017 സീസണിൽ ഇനി കളിക്കാനാവില്ല. കൈക്കുഴക്കേറ്റ പരിക്കാണ് ജ്യോക്കോവിക്കിനു വിനയായിരിക്കുന്നത്. വിംബിൾഡൺ ക്വാർട്ടർ ഫൈനലിനിടെ തോമസ് ബെർദികിനെതിരെ കൈകുഴയിലെ പരിക്ക് മൂലം 30കാരനായ ജ്യോക്കോവിക്ക് പിന്മാറിയിരുന്നു. ഇതോടെ അടുത്ത മാസം നടക്കുന്ന US ഓപ്പണിൽ ജ്യോക്കോവിക്കിനു കളിക്കാനാവില്ല.

12 തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള ജ്യോക്കോവിക്ക് 2016ൽ ഫ്രഞ്ച് ഓപ്പൺ നേടി കരീർ ഗ്രാൻസ്ലാം സ്വന്തമാക്കിയിരുന്നു, പക്ഷെ ഈ വര്ഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലും ഫ്രഞ്ച് ഓപ്പണിൽ അവസാന എട്ടിലും പരാജയപ്പെട്ടു മടങ്ങുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement