
നദാൽ ജോക്കോവിച്ച് മത്സരം കാത്തിരുന്നവർക്ക് നിരാശയേകി മുൻ ഒന്നാം നമ്പർ താരവും, മുൻ ചാമ്പ്യനുമായ ജോക്കോവിച്ച് മോണ്ടികാർലോ മാസ്റ്റേഴ്സിൽ നിന്ന് പുറത്തായി. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ഓസ്ട്രേലിയയുടെ ക്ലെകോർട്ട് സ്പെഷ്യലിസ്റ്റ് ഡൊമിനിക് തിം ആണ് നൊവാക്കിനെ തോൽപ്പിച്ചത്.
കഴിഞ്ഞ വർഷം നദാലിനെ ക്ലേ കോർട്ടിൽ കീഴടക്കിയ ഏക താരവും കൂടിയായ തിം നെ അല്പം മുൻപ് നടന്ന മത്സരത്തിൽ നദാൽ ഏകപക്ഷീയമായ സെറ്റുകൾക്ക് കീഴടക്കി സെമിയിൽ പ്രവേശിച്ചു. സ്കോർ :6-2, 6-0. ബൾഗേറിയയുടെ ദിമിത്രോവും ഇന്നത്തെ മത്സരം ജയിച്ച് സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial