Site icon Fanport

ജോക്കോവിചും മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറി

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറിയതായി എടിപി ടൂർ മാസ്റ്റേഴ്സ് 1000 സംഘാടകർ സ്ഥിരീകരിച്ചു. നേരത്തെ നദാലും മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറിയിരുന്നു. 2023-ലെ ഓസ്‌ട്രേലിയൻ ഓപ്പണിനിടെ ഇടുപ്പിന് പരിക്കേറ്റ് നദ സുഖം പ്രാപിച്ചു വരുന്നേ ഉള്ളൂ.

മാഡ്രിഡ് 160350

ജോക്കോവിച്ചിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മാഡ്രിഡ് സംഘാടകർ സൂചന നൽകിയെങ്കിലും അവർ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. “ജോക്കോവിച് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ൻഹൾ ആശംസിക്കുന്നു, എത്രയും വേഗം നിങ്ങളെ കോർട്ടിൽ തിരിച്ചെത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

ജോക്കോവിച്ച് മൂന്ന് തവണ മാഡ്രിഡ് ഓപ്പൺ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ജോക്കോവിച് സെമി ഫൈനലിലെത്തിയിരുന്നു അവിടെ കാർലോസ് അൽകാരസിനോട് പരാജയപ്പെട്ടു പുറത്താവുക ആയിരുന്നു.

Exit mobile version