ദിമിത്രോവ്, സ്വരേവ്, സോങ്ങ മുന്നോട്ട് 

സുഡ് ഡി ഫ്രാൻസ് ഓപ്പണിൽ ഒന്നാം സീഡ് മരിയൻ സിലിച്ച് ഡസ്റ്റിൻ ബ്രൗണിനോട് നേരിട്ടുള്ള സെറ്റുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയപ്പോൾ നാട്ടുകാരായ ജോ വിൽഫ്രഡ് സോങ്ങ, റിച്ചാർഡ് ഗാസ്‌കെ, പെയ്റെ, മെദ്വെദേവ്, ജെറമി ചാർഡി, ഷെപ്പെർ എന്നിവരും ജർമ്മനിയുടെ അലക്‌സാണ്ടർ സ്വരേവും ക്വർട്ടറിൽ കടന്നു. പേസ്-ഭൂപതി സഖ്യത്തിന് ശേഷം ഡബിൾസിൽ പ്രതീക്ഷ നൽകുന്ന ചെന്നൈ ഓപ്പൺ ഫൈനലിസ്റ്റുകളായ സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻ ജോഡി രാജ-ശരൺ സഖ്യം ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. ബൾഗേറിയയിൽ നടക്കുന്ന സോഫിയ ഓപ്പണിൽ നാട്ടുകാരനും മൂന്നാം സീഡുമായ ദിമിത്രോവ് കടുത്ത ഒരു മത്സരത്തിൽ ജാനോവിച്ചിനെ തോൽപ്പിച്ച മുന്നേറിയപ്പോൾ ഒന്നാം സീഡ് ഡൊമിനിക് തീമിന് കാലിടറി. ജോർജിയയുടെ ബാസിലാഷ്വ്ലിയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഒന്നാം സീഡിനെ അട്ടിമറിച്ചത്. രണ്ടാം സീഡ് ഗൊഫിൻ, നാലാം സീഡ് അഗൂത്, വിക്ടർ ട്രയോക്കി, ജൈൽസ് മുള്ളർ എന്നിവരും ക്വർട്ടറിലേക്ക് മുന്നേറി.

Leave a Comment