സിൻസിനാറ്റി ദിമിത്രോവിന് 

- Advertisement -

കരിയറിലെ ആദ്യ മാസ്റ്റേഴ്സ് ഫൈനലിനിറങ്ങിയ രണ്ടുപേർ മാറ്റുരച്ചപ്പോൾ കിരീടം ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിന് സ്വന്തം. ഫൈനൽ വരെയുള്ള യാത്രയിൽ നദാലിനെ അടക്കം മുട്ടുകുത്തിച്ച് എത്തിയ ഓസ്‌ട്രേലിയയുടെ യുവതാരം നിക് കൈരഗുയിസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് ‘ബേബി ഫെഡറർ’ എന്നറിയപ്പെടുന്ന ദിമിത്രോവ് കിരീടം നേടിയത്. സ്‌കോർ 6-3, 7-5.

പുരുഷ ഡബിൾസിൽ മോണ്ട്രിയൽ മാസ്റ്റേഴ്സ് ചാമ്പ്യൻമാരായ ഫ്രാൻസിന്റെ ഹെർബർട്ട്-മഹൂത് സഖ്യം കിരീടം നേടി. ജേമി മറെ-സോറസ് സഖ്യത്തെയാണ് ഇവർ ഫൈനലിൽ പരാജയപ്പെടുത്തിയത്.വനിതകളുടെ ഫൈനലിൽ വിംബിൾഡൺ ചാമ്പ്യനായ സ്‌പെയിനിന്റെ മുഗുരുസ കിരീടം നേടി. രണ്ടാം സീഡായ സിമോണ ഹാലെപ്പിനെ 6-1, 6-0 എന്ന ഏകപക്ഷീയമായ സ്കോറിന് തകർത്താണ് മുഗുരുസ വിജയിച്ചത്. വനിതാ ഡബിൾസിൽ മാർട്ടിന ഹിംഗിസ്-ചാൻ സഖ്യവും വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement