തിരിച്ചു വരവുകളുടെ രാജാവ് സ്വരേവ് ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലിൽ

തിരിച്ചു വരവുകളുടെ രാജാവ് എന്നറിയപ്പെടുന്ന ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവ് ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലിൽ. മൂന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം കാരൻ കചനോവിനെ പരാജയപ്പെടുത്തിയാണ് താരം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഫ്രഞ്ച് ഓപ്പണിൽ സ്വരേവിന്റെ തുടർച്ചയായ മൂന്നാം തിരിച്ച് വരവാണിത്.

സ്‌കോർ: 4-6, 7-6 (7-4), 2-6, 6-3, 6-3

മാഡ്രിഡ് മാസ്റ്റേഴ്സ് കിരീടം അലക്സാണ്ടർ സ്വരേവ് സ്വന്തമാക്കിയിരുന്നു. നിലവിലെ കളിക്കാരിൽ 3 മാസ്റ്റേഴ്സ് കിരീടം നേടുന്ന അഞ്ചാമത് കളിക്കാരനാണു സ്വരേവ്. സെമി ഫൈനലിൽ കടക്കാൻ സ്വരേവ് ഏറ്റുമുട്ടേണ്ടത് ആസ്ട്രിയയുടെ ഡൊമിനിക് തീമിനോടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial