ചെന്നൈ ഓപ്പൺ ബൊപ്പണ്ണ സഖ്യത്തിന്

ചെന്നൈ ഓപ്പൺ ഡബിൾസ് ഫൈനലിൽ ഇന്ത്യൻ സഖ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബൊപ്പണ്ണ-ജീവൻ സഖ്യത്തിന്. ഫൈനലിൽ മറ്റൊരു ഇന്ത്യൻ ജോഡിയായ രാജ-ശരൺ സഖ്യത്തെയാണ് അവർ 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. സിംഗിൾസ് ഫൈനലിൽ ലോക പതിനാലാം സീഡായ സ്‌പെയിനിന്റെ അഗൂത് വിജയിച്ചു. 6-3 6-4 എന്ന സ്കോറിന് റഷ്യൻ യുവതാരമായ മെദ്വേദിനെയാണ് സ്‌പാനിയാർഡ് പരാജയപ്പെടുത്തിയത്. ബ്രിസ്‌ബേൻ ഓപ്പണിൽ ജപ്പാൻെറ നിഷികോരിയെ പരാജയപ്പെടുത്തി ദിമിത്രോവ് കിരീടം ചൂടി. മൂന്നു സെറ്റ് നേടാൻ പോരാട്ടത്തിലാണ് ബൾഗേറിയൻ താരം വിജയിച്ചത്. സ്‌കോർ 6-2, 2-6, 6-3. ഡബിൾസിൽ ഓസ്‌ട്രേലിയൻ ജോഡികളായ തനാസി-ജോർദാൻ സഖ്യത്തിനാട് കിരീടം. ഫൈനലിൽ അവർ മുള്ളർ-ക്വുറെ സഖ്യത്തിനെ 7-6 (7), 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി.