മോയ നദാലിന്റെ കോച്ചാകും

പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം നദാലിന്റെ കോച്ചായി നാട്ടുകാരനും, മുന്‍ ലോക ഒന്നാം നമ്പറുമായിരുന്ന കാര്‍ലോസ് മോയയെ നിയമിച്ചു. 2017 സീസണിന്റെ തുടക്കം മുതല്‍ തന്നെ മോയ നദാലിന്റെ കോച്ചിംഗ് ടീമിനൊപ്പം ചേരും. വര്‍ഷങ്ങളായി നദാലിനെ അമ്മാവന് ടോണിയാണ് പരിശീലിപ്പിക്കുന്നത്. ടോണിയെ നിലനിര്‍ത്തി കൊണ്ടുതന്നെയാണ് മോയയെ കൂടെ ചേര്‍ക്കുന്നത്. കരിയറിന്റെ അവസാനഘട്ടത്തില്‍ മോയയും നദാലും പരസ്പരം മത്സരിച്ചിട്ടുമുണ്ട്. കനേഡിയന്‍ താരം റയോനിച്ചിനെ പതിനാലാം റാങ്കില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത് മോയയുടെ കോച്ചിംഗ് മികവായിരുന്നു. പരിശീലകസ്ഥാനത്തിന് പുറമേ നദാല്‍ അക്കാദമിയുടെ ടെക്ക്നിക്കല്‍ അഡ്വൈസറായും മോയ പ്രവര്‍ത്തിക്കും. ഇതോടെ ബിഗ് ഫോര്‍ എന്നറിയപ്പെടുന്ന ഫെഡറര്‍, ജോക്കോവിച്ച്, മറേ, നദാല്‍ എന്നിവരെയെല്ലാം പരിശീലിപ്പിക്കുന്നത് മുന്‍ലോക ഒന്നാം നമ്പര്‍ താരങ്ങളായി.