Picsart 24 01 16 12 51 04 024

സുമിത് നഗാലിന്റെ ഓസ്ട്രേലിയൻ ഓപ്പണിലെ കുതിപ്പ് അവസാനിച്ചു

2024ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യയുടെ സുമിത് നാഗൽ രണ്ടാം റൗണ്ടിൽ ചൈനയുടെ ജുൻചെങ് ഷാങ്ങിനോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. മെൽബണിലെ കോർട്ട് 13-ൽ നടന്ന രണ്ടാം റൗണ്ടിൽ നാഗലിനെ 2-6, 6-3, 7-5, 6-4 എന്ന സ്‌കോറിന് ആണ് ഷാങ് സുമിതിനെ തോൽപ്പിച്ചത്. ഓപ്പൺ യുഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എത്തുന്ന ആദ്യ ചൈനക്കാരനായി അദ്ദേഹം മാറി. ഇനി അടുത്ത റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം കാർലോസ് അൽകാരാസിനെ ആകും ചൈനീസ് താരം നേരിടുക.

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനുള്ള അവസരമാണ് നാഗലിന് നഷ്ടമായത്. 1989-ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ രാമനാഥൻ കൃഷ്ണൻ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

തോറ്റെങ്കിലും, ഓസ്‌ട്രേലിയൻ ഓപ്പണിൽ നാഗലിൽ നിന്നുള്ള ചരിത്രപരമായ റൺ ആയിരുന്നു ഇത്. 35 വർഷത്തിനിടെ ഒരു ഗ്രാൻഡ് സ്ലാമിൽ ഒരു സീഡഡ് കളിക്കാരനെ തോൽപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി‌യിരുന്നു.

Exit mobile version