ഓസ്ട്രേലിയന്‍ ഓപ്പണ്‍, നിരാശയോടെ രോഹന്‍ ബൊപ്പണ്ണ

ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി. പുരുഷ – മിക്സഡ് ഡബിള്‍സ് മത്സരങ്ങളിലാണ് ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. രോഹന്‍-യാംഗ് സഖ്യം മിക്സഡ് ഡബിള്‍സില്‍ അഞ്ചാം സീഡ് ഗ്രോണെഫെല്‍ഡ്-ഫറ ജോഡിയോട് 6-3, 3-6, 6-10 എന്ന സ്കോറിനു തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യ സെറ്റ് വിജയിച്ച ശേഷമാണ് ടീമിന്റെ തോല്‍വി.

പുരുഷ വിഭാഗത്തില്‍ രോഹന്‍ ബൊപ്പണ്ണ – ദിവിജ് ശരണ്‍ കൂട്ടുകെട്ട് മൂന്ന് സെറ്റ് പോരാട്ടത്തില്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു. 1-6, 6-4, 5-7 എന്ന സ്കോറിനാണ് സ്പെയിനിന്റെ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ ജോഡി തോല്‍വിയേറ്റു വാങ്ങിയത്.

Comments are closed.