പുരുഷ ഡബിൾസിൽ നിലവിലെ ജേതാക്കളെ വീഴ്ത്തി ഫിലിപ് – ഇവാൻ സഖ്യം

Aodoubleswin
- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ഡബിൾസിൽ ജേതാക്കൾ ആയി ക്രൊയേഷ്യൻ താരം ഫിലിപ് പൊളാസക് സ്ലൊവാക്യൻ താരം ഇവാൻ ഡോഡിഗ് സഖ്യം. നിലവിലെ ഡബിൾസ്‌ ജേതാക്കൾ ആയ അമേരിക്കൻ, ബ്രിട്ടീഷ് സഖ്യം ആയ രാജീവ് റാം, ജോ സാൽസ്ബറി സഖ്യത്തെയാണ് ഫിലിപ്, ഇവാൻ സഖ്യം തോൽപ്പിച്ചത്. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത അവർ 15 ബ്രൈക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും രണ്ടു ബ്രൈക്ക് നേടുകയും ചെയ്തു.

ആദ്യ സെറ്റ് 6-3 നു നേടിയ ഫിലിപ്, ഇവാൻ സഖ്യം രണ്ടാം സെറ്റ് 6-4 നു നേടിയാണ് അവർ ജയം കണ്ടത്. മിക്സഡ് ഡബിൾസിൽ ജേതാവ് ആയ അമേരിക്കൻ താരം രാജീവ് റാമിനു രണ്ടാം സ്ഥാനം വലിയ നിരാശ ആവില്ല. ഗ്രാന്റ് സ്‌ലാം നേടിയ രണ്ടാമത്തെ മാത്രം സ്ലൊവാക്യൻ താരം ഇവാൻ ഡോഡിഗ് മാറിയപ്പോൾ ഒന്നിൽ കൂടുതൽ ഡബിൾസ് ഗ്രാന്റ് സ്‌ലാം നേടിയ രണ്ടാമത്തെ ക്രൊയേഷ്യൻ താരമായും ഫിലിപ് പൊളാസക് മാറി.

Advertisement