Site icon Fanport

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഫ്രഞ്ച് ഓപ്പൺ ജേതാവ് ഇഗ സ്വിയാറ്റക്

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഫ്രഞ്ച് ഓപ്പൺ ജേതാവും 15 സീഡുമായ പോളിഷ് താരം ഇഗ സ്വിയാറ്റക്. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ഫിയോന ഫെരോയെ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തകർത്തത്. ഗ്രാന്റ് സ്‌ലാമിൽ തുടർച്ചയായ പത്താം ജയം ആണ് ഇഗക്ക് ഇത്. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഇഗ രണ്ടാം റൗണ്ടിൽ ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു ബ്രൈക്ക് കണ്ടത്തിയാണ് മത്സരത്തിൽ ജയം കണ്ടത്.

നാലാം റൗണ്ടിൽ രണ്ടാം സീഡ് ആയ സിമോണ ഹാലപ്പ് ആണ് ഇഗയുടെ എതിരാളി. ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ടിൽ ഹാലപ്പിനെ വീഴ്ത്തിയ പ്രകടനം ആവർത്തിക്കാൻ ആവും ഇഗയുടെ ശ്രമം. സൊറാന ക്രിറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ 19 സീഡ് ചെക് താരം മാർകറ്റയും നാലാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ : 6-2, 6-4. അട്ടിമറിക്കാരുടെ മത്സരത്തിൽ സാറാ ഇറാനിയെ 6-4, 2-6, 7-5 എന്ന സ്കോറിന് വീഴ്ത്തി സു വെയും നാലാം റൗണ്ടിലേക്ക് മുന്നേറി.

Exit mobile version