കനേഡിയൻ പോരാട്ടത്തിൽ ഫെലിക്‌സ്! ഷപോവലോവ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ടെന്നീസിലെ ഏറ്റവും മികച്ച യുവതാരങ്ങളുടെ പോരാട്ടത്തിൽ നാട്ടുകാരൻ ആയ ഡെന്നിസ് ഷപോവലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫെലിക്‌സ് ആഗർ ആലിയാസ്മ വീഴ്ത്തിയത്. കനേഡിയൻ താരങ്ങൾ ആയ 11 സീഡ് ആയ ഷപോവലോവും ഇരുപതാം സീഡ് ആയ ഫെലിക്‌സും തമ്മിൽ കടുത്ത പോരാട്ടം ആണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ നേരിട്ടുള്ള സെറ്റുകൾക്ക് 7-5, 7-5, 6-3 എന്ന സ്കോറിന് ഫെലിക്‌സ് മത്സരത്തിൽ ജയം കാണുക ആയിരുന്നു. മത്സരത്തിൽ 8 ഏസുകൾ ആണ് ഫെലിക്‌സ് ഉതിർത്തത്.

5 സർവീസ് ഇരട്ട പിഴവുകൾ വരുത്തിയ ഷപോവലോവിനെ 5 തവണ ബ്രൈക്ക് ചെയ്ത ഫെലിക്‌സ് രണ്ടു ബ്രൈക്ക് മത്സരത്തിൽ വഴങ്ങി. ഏതാണ്ട് സമാനമായ ആദ്യ രണ്ടു സെറ്റുകളിലും ഷപോവലോവിന്റെ അവസാന സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ഫെലിക്‌സ് 7-5, 7-5 എന്ന സ്കോറിന് ഇരു സെറ്റുകളും നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. മൂന്നാം സെറ്റിൽ ആദ്യമെ തന്നെ ബ്രൈക്ക് കണ്ടത്താൻ ആയ ഫെലിക്‌സ് സെറ്റ് 6-3 നേടി മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. വലിയ പ്രതിഭയായി വിലയിരുത്തപ്പെടുന്ന ഫെലിക്‌സ് എത്രത്തോളം ഓസ്‌ട്രേലിയൻ ഓപ്പണിൽ മുന്നേറും എന്ന് കണ്ടറിയണം.