ഫെഡററിന് ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമാകും, അരങ്ങേറ്റത്തിന് ശേഷം ആദ്യമായി ഫെഡറർ ഇല്ലാത്ത ഓസ്ട്രേലിയൻ ഓപ്പൺ

- Advertisement -

ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിന് ഉണ്ടാകില്ല എന്ന് ഉറപ്പായി. ടൂർണമെന്റ് അധികൃതർ തന്നെയാണ് ഫെഡറർ ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയത്. മുട്ടിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയ ചെയ്ത് വിശ്രമത്തിലാണ് ഫെഡറർ ഉള്ളത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ പരാജയപ്പെട്ടതിനു ശേഷം ഫെഡറർ ഇതുവരെ ഒരു ടൂർണമെന്റിലും പങ്കെടുത്തിട്ടില്ല. 2000ൽ അരങ്ങേറ്റം നടത്തിയ ശേഷം എല്ലാ ഓസ്ട്രേലിയൻ ഓപ്പണിലും ഫെഡറർ ഉണ്ടായിരുന്നു.

6 തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്. ഫെബ്രുവരി 8നാണ് ഇത്തവണ ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. ഇനി 2021 സീസണായി ഒരുങ്ങുക ആണ് ഫെഡറർ. ടോക്കിയോ ഒളിമ്പിക്സ് അടക്കം ഫെഡററിന് മുന്നിൽ ഉണ്ട്.

Advertisement