Site icon Fanport

എമ്മ റഡെകാനു ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്

2023ലെ ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ സിംഗിൾസിന്റെ 2-ാം റൗണ്ടിൽ തന്നെ 2021ലെ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റഡുകാനു പുറത്തായി. ലോക ഏഴാം നമ്പർ താരം കൊക്കോ ഗൗഫ് ആണ് എമയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്.6-3, 7-6 (7) എന്നായിരുന്നു സ്‌കോർ

എമ്മ 23 01 18 19 46 39 785

റഡുകാനുവിന് 2021 അമേരിക്കൻ ഓപ്പണ് ശേഷം ഒരു മേജർ ടൂർണമെന്റിലും നല്ല പ്രകടനം കാഴ്ചവെക്കാൻ ആയിട്ടില്ല.ആദ്യ സെറ്റിൽ ഗൗഫ് തുടക്കത്തിൽ തന്നെ സെർവ് ബ്രേക്ക് ചെയ്തു എങ്കിലും റഡുകാനു തിരിച്ചടിച്ചു. എന്നാൽ റഡുകാനുവിന്റെ സെർവ് വീണ്ടും ബ്രേക്ക് ചെയ്ത് ഗൗഫ് ആദ്യ സെറ്റ് നേടി. രണ്ടാം സെറ്റിൽ കഠിനമായ പോരാട്ടം തന്നെ കാണാൻ ആയി.

Exit mobile version