സ്വിറ്റോലീനക്ക് മുന്നിൽ കൊക്കോ ഗോഫ് വീണു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഗ്രാന്റ് സ്‌ലാമുകളിൽ അപ്രതീക്ഷിത കുതിപ്പ് നടത്തി ടെന്നീസ് ആരാധകരെ ത്രസിപ്പിച്ച യുവ അമേരിക്കൻ താരം കൊക്കോ ഗോഫ് ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായി. അഞ്ചാം സീഡും ഉക്രൈൻ താരവും ആയ എലീന സ്വിറ്റോലീനക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഗോഫിന് ആയില്ല. 5 ഏസുകൾ ഉതിർത്ത ഗോഫിന്റെ സർവീസിൽ ഇരു സെറ്റിലും ഓരോ ബ്രൈക്ക് വീതം കണ്ടത്തിയ സ്വിറ്റോലീന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്.

ആദ്യ സെറ്റ് 6-4 നേടിയ ഉക്രൈൻ താരം രണ്ടാം സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. ലഭിച്ച നാലു ബ്രൈക്ക് പോയിന്റുകളിൽ ഒന്നു പോലും മുതലാക്കാൻ ഗോഫിനു ആവാതിരുന്നപ്പോൾ ലഭിച്ച മൂന്നു ബ്രൈക്ക് പോയിന്റിൽ രണ്ടെണ്ണവും സ്വന്തമാക്കാൻ സ്വിറ്റോലീനക്ക് ആയത് മത്സരത്തിൽ നിർണായകമായി. അർജന്റീനൻ താരം നാദിയയെ 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത 28 സീഡ് ക്രൊയേഷ്യൻ താരം ഡോണ വെകിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 2 ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണയാണ് വെകിച് ബ്രൈക്ക് ചെയ്തത്.