മൂന്നാം റൗണ്ട് ഉറപ്പിച്ചു അഞ്ചാം സീഡ് സ്വിറ്റോലീന

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഉക്രൈന്റെ അഞ്ചാം സീഡ് എലീന സ്വിറ്റോലീന. അമേരിക്കൻ താരം ലോറൻ ഡേവിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സ്വിറ്റോലീന മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് വലിയ വെല്ലുവിളി ഇല്ലാതെ 6-2 നു നേടിയ സ്വിറ്റോലീനക്ക് എതിരെ മികച്ച പ്രകടനം ആണ് രണ്ടാം സെറ്റിൽ അമേരിക്കൻ താരം നടത്തിയത്.

രണ്ടാം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടിയ അമേരിക്കൻ താരം സ്വിറ്റോലീനക്ക് മികച്ച വെല്ലുവിളി തന്നെയാണ് രണ്ടാം സെറ്റിൽ ഉയർത്തിയത്. എന്നാൽ ടൈബ്രെക്കർ ജയിച്ച ഉക്രൈൻ താരം മത്സരം സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു. അതേസമയം 26 സീഡ് അമേരിക്കയുടെ റോസ് കോളിൻസിനെ യൂലിയ പുറ്റിന്റ്സേവ അട്ടിമറിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4, 3-6, 7-5 എന്ന സ്കോറിന് ആണ് അമേരിക്കൻ താരം പരാജയം സമ്മതിച്ചത്.

Advertisement