നാലാം റൗണ്ടിൽ ജ്യോക്കോവിച്ചിന്റെ എതിരാളി ഷ്വാർട്ട്സ്മാൻ, സിലിച്ചും നാലാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി ലോക രണ്ടാം നമ്പർ താരവും നിലവിലെ ജേതാവും ആയ നൊവാക് ജ്യോക്കോവിച്ച്. ജപ്പാൻ താരമായ യോഷിഷ്റ്റോ നിഷികോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് സെർബിയൻ താരം നാലാം റൗണ്ടിലേക്ക് മുന്നേറിയത്. 6-3, 6-2, 6-2 എന്ന സ്കോറിന് ജയം കണ്ട ജ്യോക്കോവിച്ചിനു ഒരു ഘട്ടത്തിലും വെല്ലുവിളി ആവാൻ ജപ്പാനീസ്‌ താരത്തിന് ആയില്ല. 17 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് ലഭിച്ച 6 ബ്രൈക്ക് പോയിന്റുകളിൽ 5 പോയിന്റുകളും സ്വന്തമാക്കുകയും ചെയ്തു. നാലാം റൗണ്ടിൽ അർജന്റീനയുടെ 14 സീഡ് ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി.

24 സീഡ് ക്രൊയേഷ്യൻ താരം തുസാൻ ലാജോവിച്ചിനെ 6-2, 6-3, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അർജന്റീനൻ താരം മറികടന്നത്. ടൈബ്രെക്കറിലേക്ക് നീണ്ട മൂന്നാം സെറ്റിൽ അല്ലാതെ വലിയ വെല്ലുവിളി ഒന്നും അർജന്റീനൻ താരം ഈ മത്സരത്തിൽ നേരിട്ടില്ല. അതേസമയം ഒമ്പതാം സീഡ് സ്പാനിഷ് താരം ബാറ്റിസ്റ്റ അഗ്യുറ്റിനെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മറികടന്ന് മുൻ യു.എസ് ഓപ്പൺ ജേതാവ് മാരിൻ സിലിച്ചും ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ എത്തി. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ അഗ്യുറ്റ് പക്ഷെ രണ്ടാം സെറ്റ് 6-4 നും മൂന്നാം സെറ്റ് 6-0 ത്തിനും കൈവിട്ടു. എന്നാൽ നാലാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന സ്പാനിഷ് താരം 7-5 നു നാലാം സെറ്റ് നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ അഞ്ചാം സെറ്റിൽ തന്റെ മികവ് വീണ്ടടുത്ത സിലിച്ച് 6-3 നു സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറി.