നാട്ടുകാരെ വീഴ്‌ത്തി നിക് സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ജേതാക്കൾ

ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷ ഡബിൾസ് ജേതാക്കൾ ആയി ഓസ്‌ട്രേലിയൻ സഖ്യമായ നിക് ക്രഗറിയോസ്, തനാസി കോക്കിനാക്കിസ് സഖ്യം. നാട്ടുകാർ ആയ മാത്യു എബ്‌ഡൻ, മാക്‌സ് പുർസൽ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് നിക് തന്റെ കുട്ടിക്കാല സുഹൃത്തിന് ഒപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്.

ഇത് 25 വർഷങ്ങൾക്ക് ശേഷം ആണ് പുരുഷ ഡബിൾസിൽ രണ്ടു ഓസ്‌ട്രേലിയൻ താരങ്ങൾ ഉൾപ്പെട്ട ടീം കിരീടം നേടുന്നത്. ആദ്യ സെറ്റിൽ എതിരാളികളുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത നിക് സഖ്യം 7-5 നു സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ആവട്ടെ കൂടുതൽ നേരത്തെ എതിരാളികളുടെ സർവീസ് ബ്രൈക്ക് ചെയ്ത നിക് സഖ്യം സെറ്റ് 6-4 നു നേടി കിരീടം ഉയർത്തുക ആയിരുന്നു. തന്റെ കഴിവ് പൂർണമായും വിനിയോഗിക്കാത്ത വികൃതി ചെറുക്കൻ എന്ന വിമർശനത്തിന് നടുവിലും ഡബിൾസിൽ എങ്കിലും ഗ്രാന്റ് സ്‌ലാം കിരീടം നേടിയത് നിക്കിന്‌ നേട്ടം ആണ്.

Exit mobile version