ഹാലപ്പിനെ അട്ടിമറിച്ച് തിരിച്ചു വരവ് അറിയിച്ചു മുഗുരെസ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ രണ്ട് വർഷത്തെ മോശം പ്രകടനങ്ങൾക്ക് ശേഷം തന്റെ തിരിച്ചു വരവ് അറിയിച്ച് സ്പാനിഷ് താരം ഗബ്രിന മുഗുരെസ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ. സീഡ് ചെയ്യാതെ ടൂർണമെന്റിനു എത്തിയ സ്പാനിഷ് താരം നാലാം സീഡ് സിമോണ ഹാലപ്പിനെ രണ്ട് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മറികടന്ന് ആണ് ഫൈനലിലേക്ക് മുന്നേറിയത്. മുൻ ലോക ഒന്നാം നമ്പറും വിംബിൾഡൺ ജേതാവുമായ മുഗുരെസയുടെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ആണ് ഇത്. കരിയറിലെ നാലാം ഫൈനലിൽ എത്തിയ മുഗുരെസ 1998 നു ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തിയ കൊൻചിറ്റ മാർട്ടിനെസിന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കാണുന്ന ആദ്യ സ്പാനിഷ് താരവും ആയി. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജയം എങ്കിലും മത്സരം അത്ര എളുപ്പം ആയിരുന്നില്ല സ്പാനിഷ് താരത്തിന്.

ആദ്യ സെറ്റിൽ ഇരു താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച ടെന്നീസ് ഇരു താരങ്ങളും പുറത്ത് എടുത്തപ്പോൾ മത്സരം ടൈബ്രെക്കറിലേക്ക് നീണ്ടു. ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കിയ മുഗുരെസ ഹാലപ്പിന് വരാനിരിക്കുന്നത് എന്താണ് എന്ന വ്യക്തമായ സൂചന നൽകി. എന്നാൽ രണ്ടാം സെറ്റിൽ ആധിപത്യം ആദ്യം തന്നെ നേടിയ ഹാലപ്പ് ബ്രൈക്ക് പോയിന്റുകളോടെ സെറ്റിൽ 5-3 നു മുന്നിൽ എത്തി. എന്നാൽ സെറ്റ് നഷ്ടപ്പെടാൻ ഒരുക്കമല്ലാത്ത മുഗുരെസയിൽ നിന്ന് പിന്നീട്‌ കണ്ടത് തിരിച്ചു വരവിന്റെ മികച്ച ടെന്നീസ് ആയിരുന്നു. തുടർന്ന് 2 തവണ ഹാലപ്പിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത സ്പാനിഷ് താരം തുടർച്ചയായ 4 പോയിന്റുകൾ നേടി 7-5 നു സെറ്റും മത്സരവും മുഗുരെസ കയ്യിലാക്കി. സീഡ് ചെയ്യാതെ തിരിച്ചു വരവിൽ മറ്റൊരു ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന മുഗുരെസ ഫൈനലിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കുന്ന 14 സീഡ് സോഫിയ കെനിനെ ആവും നേരിടുക.