Site icon Fanport

മൂന്നാം റൗണ്ട് ഉറപ്പിച്ച് കെർബറും ബെനചിച്ചും

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി മുൻ ലോക ഒന്നാം നമ്പർ താരവും 17 സീഡുമായ ആഞ്ജലിക്ക കെർബർ. വൈൽഡ്‌ കാർഡ് ആയി ടൂർണമെന്റിൽ എത്തിയ ഓസ്‌ട്രേലിയൻ താരം പ്രിസ്കില ഹോണിനെ ആണ് ജർമ്മൻ താരം രണ്ടാം റൗണ്ടിൽ മറികടന്നത്. കരിയറിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം രണ്ടാം റൗണ്ടിൽ കടന്ന ഓസ്‌ട്രേലിയൻ താരത്തെ 6-3, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജർമ്മൻ താരം മറികടന്നത്. 17 സീഡ് ആണെങ്കിലും അത്ഭുതങ്ങൾ തന്നെയാവും കെർബർ ഓസ്‌ട്രേലിയയിൽ പ്രതീക്ഷിക്കുക.

ഇതിനിടയിൽ ഡാനിഷ് താരവും ആറാം സീഡുമായ ബെലിന്ത ബെനചിച്ചും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറിൻ അപകടകാരിയായ ജലേന ഓസ്റ്റപെൻകോക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഡാനിഷ് താരത്തിന്റെ ജയം. ഇരു സെറ്റുകളിലും പൊരുതി നോക്കിയ എതിരാളിക്ക് എതിരെ 7-5, 7-5 എന്ന സ്കോറിന് ആയിരുന്നു ഡാനിഷ് താരം ജയം സ്വന്തമാക്കിയത്.

Exit mobile version