ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഇവാൻ, ക്രിസ്റ്റീന സഖ്യത്തിന്

Screenshot 20220128 103039

ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ക്രൊയേഷ്യൻ താരമായ ഇവാൻ ഡോഡിഗ് ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലഡനോവിച്ച് സഖ്യത്തിന്. ഓസ്‌ട്രേലിയൻ സഖ്യമായ ജേസൻ കുബ്‌ളർ, ജെയ്മി ഫോർലിസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇവാൻ, ക്രിസ്റ്റീന സഖ്യം വീഴ്ത്തിയത്.

മത്സരത്തിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും നാലു തവണയാണ് എതിരാളികളെ ക്രൊയേഷ്യൻ, ഫ്രഞ്ച് സഖ്യം ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-3 നു നേടിയ അവർ രണ്ടാം സെറ്റ് 6-4 നു കയ്യിലാക്കി ഏകപക്ഷീയമായ ജയവുമായി കിരീടത്തിൽ മുത്തം നൽകി.

Previous articleലോ സ്കോറിംഗ് ത്രില്ലറിൽ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍
Next articleജംഷദ്പൂർ ഇന്ന് ഗോവയ്ക്ക് എതിരെ, വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കും